
ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ പരുത്തിയിൽ വീട്ടിൽ സ്റ്റീൽ ബിനു എന്ന് വിളിക്കുന്ന ജെയ്സനെ (ബിനുക്കുട്ടൻ 28) കാപ്പ ചുമത്തി നാടുകടത്തി. ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് ആറ് മാസത്തേക്കാണ് വിലക്ക്. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രന്റെ ശുപാർശയിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.സതീഷ് ബിനോയാണ് ജെയ്സനെതിരേ കാപ്പ ചുമത്തി ഉത്തരവായത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്സനെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |