
ആലപ്പുഴ : പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താമരക്കുളം വി.വി.എച്ച്.എസ്.എസിൽ റോബോട്ടിക്ക് ഫെസ്റ്റും മികവുത്സവവും നടത്തി . ഐ.ടി രംഗത്തും റോബോട്ടിക് സാങ്കേതിക വിദ്യാ രംഗത്തുമുള്ള കുട്ടികളുടെ കണ്ടെത്തലുകളുടെ പ്രദർശനംവും നടന്നു. പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. സഫീന ബീവി, ഡെപ്യൂട്ടി എച്ച്.എം ടി. ഉണ്ണികൃഷ്ണൻ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ , ലിറ്റിൽ കൈറ്റ് മാസ്റ്റർ സി.ആർ.ബിനു, മിസ്ട്രസ് നിഷ, സി.എസ്.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |