ആലപ്പുഴ: വൈ.എം.സി.എ സ്റ്റാഗ് ഗ്ലോബൽ അഖിലേന്ത്യ ഇന്റർ ടേബിൾ ടെന്നീസ് ടൂർണമെന്റ് ഇന്ന് വൈകിട്ട് 5.30ന് ആലപ്പുഴ വൈ.എം.സി.എ എൻ.സി. ജോൺ മെമ്മോറിയൽ ടേബിൾ ടെന്നീസ് അരീനയിൽ എൻ.സി.വൈ.ഐ ദേശീയ പ്രസിഡന്റ് ഡോ. വിൻസെന്റ് ജോർജ് ഉദ്ഘാടനം ചെയ്യും. മൈക്കിൾ മത്തായി അധ്യക്ഷത വഹിക്കും. ദേശീയ ട്രഷറർ റെജി ജോർജ്
വിശിഷ്ടാതിഥിയാകും. ത്രിദിന മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം ടീമുകൾ പങ്കെടുക്കും.
ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, സ്പോർട്സ് കമ്മിറ്റി ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |