
എരമല്ലൂർ : ചന്തിരൂർ ജാമിഅഃ മില്ലിയ്യ അറബിക് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യാത്ര അയപ്പും ഖുർആൻ മജ്ലിസും അരൂർ മഹൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സയ്യിദ് യാസിൻ തങ്ങൾ ഐദ്രൂസി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.എം. അബ്ദുല്ലാഹ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹംസ മൗലവി പതാക ഉയർത്തി. കെ.കെ. സുലൈമാൻ മൗലവി, അബ്ദുൽ അസീസ് ബാഖഫി, അഹമ്മദ് സഖാഫി, അബ്ദുറഷീദ് ഖാസിമി, അബ്ദുറഹ്മാൻ മാസ്റ്റർ, അസീം ബാഖവി, ഹാരിസ് മൗലവി റഷാദി, മുഹമ്മദ് സ്വാലിഹ് ദാരിമി, അബ്ദുസ്സലാം മൗലവി, മുഹമ്മദ് റഫീഖ് ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |