
അമ്പലപ്പുഴ: ധീവരസഭയുടെ അമ്പലപ്പുഴ താലൂക്ക് സമ്മേളനം ആലപ്പുഴ ശ്രീ ഭഗവതി വിലാസം ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്നു . സംസ്ഥാന ജനറൽ സെക്രട്ടറി വി .ദിനകരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിടവും ആവാസ വ്യവസ്ഥയും തകിടം മറിക്കുന്ന തരത്തിലുള്ള ഖനന അനുമതികളുമായി സർക്കാരുകൾ മുന്നോട്ടു പോവുകയാണെങ്കിൽ ചെറുത്തു തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ : കെ. പ്രദീപ് (പ്രസിഡന്റ് ), അരുൺ അനിരുദ്ധൻ (വൈസ് പ്രസിഡന്റ് ),ആർ.സജിമോൻ (സെക്രട്ടറി ), സി .രാജു (ജോയിന്റ്സെക്രട്ടറി ), ജെ .കുഞ്ഞുമോൻ (ട്രഷറർ. അനിൽ ബി.കളത്തിൽ , പി .പത്മജൻ, കെ. തങ്കരാജ് തുട്ിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |