ഹരിപ്പാട്: മഹാദേവികാട് പനച്ചിയിൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം രാത്രി യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മഹാദേവികാട് സ്വദേശികളായ സുജിത്ത് (37), റോഷൻ (34) ,ശബരി എന്നിവർക്കാണ് പരിക്കേറ്റത്. സുജിത്തും റോഷനും ബൈക്കിൽ ഇതുവഴി വന്നപ്പോൾ ശബരിയും ആറ് സുഹൃത്തുക്കളും റോഡിൽ നിൽക്കുയായിരുന്നു. ഇവർ വഴി തടസ്സപ്പെടുത്തി എന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത് . സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് ഇരു കൂട്ടർക്കും എതിരെ കേസെടുത്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയ ഇരു കൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി . പരിക്കേറ്റ ശബരിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും, റോഷനെയും സുജിത്തിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൽ ഹരിപ്പാട് പൊലീസും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |