
മാന്നാർ: പരുമല സെമിനാരി എൽ.പി സ്കൂളിന്റെ 132-ാ മത് വാർഷികാഘോഷ സമ്മേളനം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജരും പരുമല സെമിനാരി മാനേജരുമായ ഫാ.എൽദോസ് ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ ഈവർഷത്തെ സർഗ്ഗസൃഷ്ടിയായ 'ജ്വാല'യുടെ പ്രകാശനവും 2025-26 സ്കൂൾ വാർഷിക പദ്ധതിയുടെ പ്രകാശനവും ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ലിസി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |