SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം,​ 'പ്രേതത്തെ' പിടികൂടണമെന്ന് നാട്ടുകാർ

1

കുട്ടനാട്: കുമരങ്കരി പറാൽ- ചങ്ങനാശ്ശരി റോഡിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ രാത്രിയിൽ പ്രേതം ആക്രമിച്ചതായുള്ള വ്യാജ പ്രചാരണം വ്യാപകം. പ്രേതത്തിന്റെ അടിയേറ്റ് യുവാവിന്റെ പുറം പൊളിഞ്ഞതായുള്ള വീഡിയോയും ഫോട്ടോയും ഏതാനും ദിവസം മുമ്പാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയത്. ഇതോടെ സന്ധ്യയായാൽ അതുവഴിയുള്ള യാത്ര ആരും ഭയപ്പെടുന്ന അവസ്ഥയാണ്.

കിടങ്ങറ കുമരങ്കരി റോഡിലൂടെ സഞ്ചരിക്കുന്ന വെളിയനാട്,​ കാവാലം പഞ്ചായത്ത് നിവാസികൾക്ക് എളുപ്പത്തിൽ ചങ്ങനാശ്ശേരി ചന്തയിലെത്താൻ സഹായിക്കുന്ന പ്രധാന

റോഡാണ് കുമരങ്കരി പറാൽ. ജനവാസം വളരെ കുറഞ്ഞ ഇവിടെ പേരിന് പോലും വെളിച്ചമില്ല. സന്ധ്യായാകുന്നതോടെ റോഡ് വിജനമാകും. ഇതിന്റെ മറവിൽ വ്യാജവാറ്റും മറ്റ് ലഹരി വസ്തുക്കളുടെ വില്പനയും തകൃതിയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ്. ഇക്കൂട്ടരാകാം വ്യാജ വീഡിയോയ്ക്ക് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. എന്തായാലും സംഭവം

നാട്ടിൽ ഭീതിവിതച്ചിരിക്കുകയാണ്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന സംഘത്തെ എത്രയും വേഗം പിടികൂടി വെളിച്ചത്ത് കൊണ്ടുവരാൻ പൊലീസും എക്സൈസ് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL