
അമ്പലപ്പുഴ: പറവൂർ ശ്രീനാരായണ ഗ്രന്ഥശാല ആൻഡ് വായനശാല എം.ടി അനുസ്മരണം നടത്തി. സുകൃത സദസ് എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രന്ഥശാല പ്രസിഡന്റ് പി. എ .അശ്വരാജ് അദ്ധ്യക്ഷനായി. പി.ജെ.ജെ.ആന്റണി, പുരോഗമന കലാസാഹിത്യ സംഘം കളർകോട് മേഖല സെക്രട്ടറി എം.പി.ഗിരി പ്രസാദ്, ഗ്രന്ഥശാല സെക്രട്ടറി എൻ.വി.വിജേഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കെ.ജോസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |