
ആലപ്പുഴ:അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മതേതരത്വം വർഗീയത എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വായന മത്സര വിജയികൾക്ക് നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ സമ്മാന ദാനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വംപടനിലം വിഷയം അവതരിപ്പിച്ചു.പുന്നപ്ര ജ്യോതികുമാർ,അലിയാർ എം.മാക്കിയിൽ, കെ.കെ.സുലൈമാൻ, ദീപ്തി അജയകുമാർ,വി.ബി.അശോകൻ എന്നിവർ സംസാരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.ഉത്തമൻ സ്വാഗതവും സുകുമാരപ്പണിക്കർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |