SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

ഹെൽത്ത് ഇൻസ്പെക്ടർ താത്കാലിക ഒഴിവ്

തുറവൂർ: തുറവൂർ ഗ്രാമ പഞ്ചായത്തിൽ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കായുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡിലേക്ക് ഹെൽത്ത് ഇൻസ്പെക്ടറെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. മാലിന്യ നിർമ്മാർജ്ജന മേഖലയിൽ പ്രവർത്തിപരിചയമുള്ളവർ,​ വിരമിച്ചവർ,​ തുറവൂർ പഞ്ചായത്ത് നിവാസികൾ എന്നിവർക്ക് മുൻഗണന. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മാർച്ച് 4 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. എഴുത്തുപരീക്ഷയും അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL