ആലപ്പുഴ:സ്കൂളുകളിലെ തസ്തിക നിർണയവും നിയമനാംഗീകാരവും ഓൺലൈൻ രീതിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് 'സമന്വയ'യിലെ മാറ്റങ്ങൾ പരിചയപ്പെടുത്താൻ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ മാനേജർ,പ്രഥമ അദ്ധ്യാപകർ,വിദ്യാഭ്യാസ വകുപ്പിലെ ഓഫീസർമാർ, ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. അദ്ധ്യാപകരുടെ നിയമന അംഗീകരം, സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കൽ, ഭിന്നശേഷി സംവരണ റോസ്റ്റർഎന്നിവ സമന്വയിൽ രേഖപ്പെടുത്തുന്നതിന് പരിചയപ്പെടുത്താനായിരുന്നു പഠനക്ളാസ്.പരിശീലന ക്ളാസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.ശ്രീലത ഉദ്ഘാടനം ചെയ്തു. ഡി.ഡി സൂപ്രണ്ട് സജീവ് ഖാൻ, പാലക്കാട് ജില്ലാ സൂപ്രണ്ട് ആർ.ടി.ഉണ്ണി എന്നിവർ ക്ളാസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |