SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

സ്കൂൾ വാർഷികം ആഘോഷിച്ചു

ഹരിപ്പാട്: ഏവൂർ വടക്ക് എൻ.എസ്.എസ് കരയോഗം വക എസ്. കെ. വി യു.പി സ്കൂളിന്റെ എഴുപത്തി ഒന്നാമത് വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം ചേപ്പാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ വേണുകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് എസ് ഇന്ദുലേഖ അധ്യക്ഷയായി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ആർ.കെ പ്രകാശ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാർ, സെക്രട്ടറി ജി.നാരായണപിള്ള, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി,ഗോപാലകൃഷ്ണൻ,സീനിയർ അസിസ്റ്റന്റ് ലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL