SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

മോഷണം പോയ സൈക്കിളിന് പകരം പുത്തൻ വാങ്ങി നൽകി പൊലീസ്

photo

ആലപ്പുഴ: മോഷണം പോയ സൈക്കിളിന് പകരം വിദ്യാർത്ഥിനിക്ക് പുതിയത് വാങ്ങി നൽകി എടത്വ പൊലീസ്. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ആതിരയുടെ സൈക്കിളാണ് ഒരാഴ്ചയ്ക്ക് മുമ്പ് മോഷണംപോയത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലേറെ സൈക്കിളിൽ സഞ്ചരിച്ചാണ് ആതിര സ്‌കൂളിലെത്തിയിരുന്നത്. നിർദ്ദന കുടുംബത്തിലെ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടി മകൾക്ക് വാങ്ങിനൽകിയ സൈക്കിളാണ് മോഷണം പോയത്. ഇതോടെ വിദ്യാർത്ഥിനിയും മതാപിതാക്കളും എടത്വ പൊലീസിൽ പരാതിനൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എടത്വാ എസ്.ഐ റിജോയുടെ നേതൃത്വത്തിൽ സി.ഐ എം.അൻവർ, എസ്.ഐ രാജേഷ്, സി.പി.ഒ ശ്രീരാജ് എന്നിവർ ചേർന്ന് ആതിരക്ക് പുതിയ സൈക്കിൾ വാങ്ങി നൽകിയത്. പുത്തൻ സൈക്കിൾ നൽകിയെങ്കിലും അന്വേഷണം തുടരുമെന്നും മോഷ്ടാവിനെ പിടികൂടുമെന്നും പൊലീസ് ഉറപ്പുനൽകി. പുതിയ സൈക്കിൾ കിട്ടിയതിൽ ആതിരയും കുടുംബവും പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL