SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

പഠനോപകരണ വിതരണം

h

ആലപ്പുഴ:നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. 5,88,000 രൂപ അടങ്കൽ വകയിരുത്തി

98 ഗുണഭോക്താക്കൾക്കാണ് നൂറ് ശതമാനം സബ്‌സിഡിയോടെ മേശയും കസേരയും വിതരണം ചെയ്തത്. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു ശേഖർ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിത, കൗൺസിലർമാരായ ബിന്ദു തോമസ്,മേരിലീന,എലിസബത്ത്, രമ്യസുർജിത്, പി.റഹിയാനത്ത് ഫിഷറീസ് പ്രമോട്ടർ ഷീനസജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL