SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

വാക്സിൻ കിട്ടാനില്ലെന്ന് താറാവുകർഷകർ

അമ്പലപ്പുഴ: താറാവുകൾക്കുള്ള പ്രതിരോധ വാക്സിനുകൾ ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. ആദ്യത്തെ മാസത്തിൽ കൊടുക്കുന്ന പ്ലേഗ് വാക്സിൻ,തുടർന്ന് 15 ദിവസത്തിനുള്ളിൽ നൽകുന്ന പാസ്റ്റർലാ വാക്സിൻ എന്നിവയാണ് ലഭിക്കാത്തത്. പാലോട് ഉദ്പാദിപ്പിക്കുന്ന വാക്സിനുകൾ സർക്കാർ നേരിട്ട് ജില്ലാ മൃഗാശുപത്രി വഴിയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ഏതാനും ആഴ്ചകളായി വാക്സിനുകൾ ഇല്ല എന്ന മറുപടിയാണ് മൃഗാശുപത്രിയിൽ നിന്ന് താറാവ് കർഷകർക്ക് ലഭിക്കുന്നത്. കുട്ടനാട്ടിലേയും, അപ്പർകുട്ടനാട്ടിലേയും നിരവധി കർഷരാണ് ഇതുകാരണം ആശങ്കയിൽ ആയിരിക്കുന്നത്. വാക്സിനുകൾ നൽകാത്തത് കാരണം പകർച്ചവ്യാധി ഭയത്തിലാണ് താറാവുകർഷകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL