SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

ശരണ്യ സ്വയം തൊഴിൽ പദ്ധതി: 152 അപേക്ഷകൾക്ക് അംഗീകാരം 

ആലപ്പുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്ന, അശരണരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി 152 അപേക്ഷകൾക്ക് പ്രാഥമിക അംഗീകാരം നൽകി.

എ.ഡി.എം ആശ.സി.എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ
ചേർന്ന കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.

വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ടവർ, 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികളുടെ ഭാര്യമാർ എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്നതും ഒറ്റപ്പെട്ടതുമായ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ശരണ്യ. ഈ വിഭാഗത്തിലുള്ള
വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള പ്രായപരിധി 18നും 55 നും ഇടയിലുള്ള വനിതകൾക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നത്. ഇത് പ്രകാരം സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപ വരെ പലിശരഹിത വായ്പ നൽകും. ഇതിൽ 50ശതമാനം സർക്കാർ സബ്സിഡിയായിയാണ്. ബാക്കി തുക അഞ്ച് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL