
കുട്ടനാട് : കുട്ടനാട്ടിലെ കാവാലം, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലായി നടന്ന രണ്ടു വാർഡ് ഉപതിരഞ്ഞെടുപ്പുകളിൽ സി .പി.എമ്മിനും കേരള കോൺഗ്രസിനും വിജയം. കാവാലം പഞ്ചായത്ത് പാലേടം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ മംഗളാനന്ദനാണ് വിജയിച്ചത് . മംഗളാനന്ദന്‍ 413 വേട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിലെ എ.പി.നടേഷിന് 242 വോട്ടുകളേ നേടാനായുള്ളൂ . ബി ജെ പി സ്ഥാനാർത്ഥി എ. കെ.തങ്കച്ചന് 22 വോട്ടും ലഭിച്ചു. ആകെയുള്ള 850 വോട്ടർമാരിൽ 677 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റ് വാർഡിലേക്ക് നടന്ന മത്സരത്തിൽ കേരള കോൺഗ്രസിലെ ബിൻസി ഷിബു വിജയിച്ചു. ബിൻസിക്ക് 199 വോട്ട് നേടിയപ്പോൾ സി.പി.എമ്മിലെ ലൈല രാജു 184 വോട്ടും ബി.ജെ.പിയിലെ സ്വപ്ന 71 വോട്ടും നേടിഞ്ഞ ആകെയുള്ള 603 വോട്ടർമാരിൽ 454 പേർ വോട്ടുരേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |