
അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. എച്ച്. സലാം എം.എൽ.എയുടെ നിർദ്ദേശാനുസരണം വിളിച്ചു ചേർത്ത യോഗത്തിൽ കളക്ടർ അദ്ധ്യക്ഷനായി. ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി യുഡിസ് മാറ്റിന്റെ പ്രധാന പൈപ്പ് ലൈൻ കേടുവന്നതിനെ തുടർന്ന് പുന്നപ്രയിലെ കുടിവെള്ള വിതരണം താറുമാറായിരുന്നു. ഒരു ദിവസത്തിനുള്ളിൽ കേടുപാടുകൾ പരിഹരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. പൂർണ്ണതോതിൽ കുടിവെള്ളം എത്തുന്നതുവരെ ഹൈവേ നിർമ്മാണ കരാർ കമ്പനിയുടെയും വാട്ടർ അതോറിറ്റിയുടെയും നേതൃത്വത്തിൽ കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |