
ഹരിപ്പാട് : പരിപ്പുവട, പഴം, കട്ടൻ ചായ ചലഞ്ചിലൂടെ വീട്ടമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തി ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ. കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡിന്റെ നേതൃത്വത്തിൽ നടന്ന ചലഞ്ചിലൂടെ 90,000 രൂപയാണ് സമാഹരിച്ചത്.
തുക്കുന്നപ്പുഴ പഞ്ചായത്ത് രണ്ടാംവാർഡ് ആദിത്യ ഭവനിൽ ബീനാ അനിൽ കുമാറിന്റെ വീട്ടിൽ താമസിക്കുന്ന സുജാതക്കാണ് സഹായം നൽകിയത്. വെള്ളംകെട്ടി കിടന്ന് വയർ വീർത്ത് സഹിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു സുജാത. ഇതിന് ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിലായത് ശ്രദ്ധയിൽപ്പെട്ട ഷാജി.കെ.ഡേവിഡ് മുൻകൈയെടുത്താണ് കഴിഞ്ഞ ദിവസം ഹരിപ്പാട് കാട്ടിൽ മാർക്കറ്റിൽ ചലഞ്ച് നടത്തിയത്. കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ 314-മത് ചലഞ്ചായിരുന്നു ഇത്. മായ, ദിവ്യ, രഘു, സജി, വേണു, സുമതി, റിയാസ് ശെൽവി ജോസ്, അഡ്വ.എം.ശ്രീക്കുട്ടൻ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |