SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 AM IST

പുഞ്ചകൃഷി വിളവെടുപ്പിന് ഭീഷണിയായി കൊടുംചൂട്

ആലപ്പുഴ : ചൂട് കഠിനമായത് പുഞ്ചക്കൃഷി വിളവെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിൽ കുട്ടനാട്ടിലെ കർഷകർ. ചൂട് കൂടുന്നത് നെൽച്ചെടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, ദിവസങ്ങൾക്ക് മുമ്പേ കൊയ്ത്തിന് പാകമാകുന്നതിലൂടെ നെല്ലിന്റെ തൂക്കക്കുറവിന് ഇടയാക്കുകയും ചെയ്യും. ഇത്തവണ സാധാരണ ലഭിക്കേണ്ട മഴ പോലും ലഭിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരത്തിലാണ് ജില്ലയിൽ നേരിയ തോതിൽ മഴ പെയ്തത്. കഴിഞ്ഞ 17വരെയുള്ള കണക്കനുസരിച്ച് മഴയിൽ 23 ശതമാനം കുറവുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ചൂട് കാരണമുള്ള നഷ്ടം ഒഴിവാക്കാൻ കുട്ടനാട്ടിൽ വിളവെടുപ്പ് ആരംഭിച്ചു. ഇത്തവണ മികച്ച വിളവാണ് ലഭിക്കുന്നത്. വേനൽ മഴയ്ക്ക് മുമ്പ് കൊയ്ത്തും സംഭരണവും പൂർത്തിയാക്കേണ്ടതുണ്ട്. ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കരുവാറ്റ, എടത്വ, ചെറുതന കൃഷിഭവനുകളുടെ പരിധിയിൽ 1000ഹെക്ടറിൽ കൊയ്ത്ത് പൂർത്തീകരിച്ചു. ഇന്നലെ വരെ 405.92 ടൺ നെല്ല് സംഭരിച്ചു. സംഭരണത്തിന് ആവശ്യമായ 20 മില്ലുകാരെ സിവിൽ സപ്‌ളൈസ് കോർപ്പറേഷന്റെ പാഡി വിഭാഗം ചുമതലപ്പെടുത്തിയതും കർഷകർക്ക് ആശ്വാസം പകരുന്നു.

തൂക്കം കുറയും

1. നെൽച്ചെടികൾക്ക് താങ്ങാനാകുന്ന ചൂട് 23 മുതൽ 25 വരെ ഡിഗ്രി സെൽഷ്യസാണ്

2. എന്നാൽ 36ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കുട്ടനാട്ടിലെ ഇപ്പോഴത്തെ താപനില

3. 120 ദിവസംകൊണ്ട് പാകമാകേണ്ട നെൽച്ചെടികൾ 90-105 ദിവസംകൊണ്ട് പാകമാകുന്നത് തൂക്ക ബാധിക്കും

4. ചൂട് കാരണം ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ല് കുറയാൻ സാധ്യതയുള്ളതായി കർഷകർ പറയുന്നു

വിളവെടുപ്പ് പൂർത്തികരിച്ചത്: 1000 ഹെക്ടർ

സംഭരിച്ച നെല്ല് : 405.92 ടൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL