
മാന്നാർ: ദേശീയ എക്സൈസ് ദിനാചരണത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാന്നാർ പഞ്ചായത്ത് ഒന്നാം വാർഡിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുനിത എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം അജിത കുമാരി അദ്ധ്യക്ഷയായി. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.അരുൺ കുമാർ 'ലഹരിയോട് നോ പറയാം' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് നയിച്ചു.എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ പരിപാടിക്ക് നേതൃത്വം നൽകി. എ.ഡി.എസ് സെക്രട്ടറി രഞ്ജിനി സ്വാഗതവും എ.ഡി.എസ് വൈസ് പ്രസിഡന്റ് ജെസ്സി ഡാനിയേൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |