
കായംകുളം: സമഗ്രശിക്ഷ കേരളം, കായംകുളം ബി.ആർ.സി ലയൺസ് ക്ലബ് ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് കായംകുളം ബി.ആർ.സി ഓട്ടിസം സെന്ററിൽ നടന്നു.
കായംകുളം മുൻസിപ്പൽ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്തു.ഷാമില അനിമോൻ അദ്ധ്യക്ഷത വഹിച്ചു.കായംകുളം ഗവ.യു.പി.എസ് ഹെഡ്മാസ്റ്റർ വി.എസ്.അനിൽകുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥ്,വാർഡ് കൗൺസിലർ കെ.പുഷ്പദാസ് ,
കായംകുളം ബി.പി.സി ബിന്ദുമോൾ,ബി.ആർ.സി സ്റ്റാഫ് സെക്രട്ടറി വി.അനിൽ ബോസ്ക്ലസ്റ്റർ കോഡിനേറ്റർ ഷാഹിദ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |