SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

ആലപ്പുഴ ബീച്ചിന്റെ മുഖം മാറ്റാൻ വിപുലപദ്ധതി

ആലപ്പുഴ: വിസ്തൃതി നിലനിർത്തിയും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിയും ആലപ്പുഴ ബീച്ചിന്റെ നവീകരണത്തിന് വിപുലമായ പദ്ധതി വരുന്നു. ഏപ്രിലിന് മുമ്പ് സർക്കാരിൽ സമർപ്പിക്കും. പദ്ധതി തയ്യാറാക്കുന്നതിന് അംഗീകാരമുള്ള ഏജൻസിയെ ചുമതലപ്പെടുത്തുന്നതിന് അടുത്തയാഴ്ച ചേർരുന്ന ഡി.ടി.പി.സി എക്സിക്യൂട്ടീവ് യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും.

വിജയ് പാർക്കിന്റെ നവീകരണത്തിന് സർക്കാർ 2.5കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള നവീകരണത്തിന് പുറമേ പുതിയ പദ്ധതിയിലും പാർക്കിന്റെ വികസനത്തിനുള്ള നിർദ്ദേശം ഉൾപ്പെടുത്തും. വിജയ് പാർക്ക് മുതൽ അയ്യപ്പൻപൊഴി വരെ ഒരു കിലോമീറ്റർ നീളത്തിൽ സൗന്ദര്യവത്കരണത്തിന് പുതിയപദ്ധതിക്ക് രൂപം നൽകും.

നിലവിൽ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബീച്ചിന്റെ ആറ് മീറ്റർ നഷ്ടമായി. ബൈപാസിന്റെ പടിഞ്ഞാറു ഭാഗത്ത് ഉയരത്തിലുള്ള കാന നിർമ്മാണം ബീച്ചിലേക്ക് സഞ്ചാരികൾക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാൽ ഫ്ളൈ ഓവർ സംവിധാനത്തോടെ നടപ്പാതയും ഭിന്നശേഷിക്കാർക്കായി റാമ്പ് ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനുള്ള നിർദ്ദേശവും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. കാനയുടെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് മീറ്റർ സ്ഥലം സൗന്ദര്യവത്കരണത്തിന് മാറ്റുന്നതോടെ വീണ്ടും ബീച്ചിന്റെ വിസ്തൃതി കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് പരമാവധി സ്ഥലം നഷ്ടപെടാതെയുള്ള വികസനത്തിന് പ്രാമുഖ്യം നൽകുന്നത്.

ഏപ്രിൽ ഒന്നിന് മുമ്പ് സർക്കാരിൽ സമർപ്പിക്കും

 ഫ്‌ളൈ ഓവറോടു കൂടിയ നടപ്പാത

 ടോയ്ലെറ്റുകളുടെ നവീകരണം

 കുടിവെള്ള കിയോസ്‌ക്

 മേല്പാലത്തിന് താഴെ ഇന്റർലോക്ക് പാകൽ

 ബീച്ചിനെ പ്രകാശപൂരിതമാക്കാൻ വിളക്കുകൾ

 വൈദ്യുതീകരണം, പ്രധാനകവാടം നിർമ്മിക്കൽ

 വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മാണം

എം.പി കത്ത് നൽകി

അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ബീച്ചിൽ പുതിയപദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി ടൂറിസം സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ ബീച്ചിൽ 20ലൈഫ് ഗാർഡുകളെ നിയമിക്കുക, നായ് ശല്യം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL