SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

വീൽച്ചെയർ കൈമാറി

ambala

അമ്പലപ്പുഴ: കരൂരിൽ അജിത്തിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെന്ററിൽ റാമ്പ് സൗകര്യം ഏർപ്പെടുത്തി. ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി, ജില്ലയിലെ ഭിന്നശേഷി കൂട്ടായ്മ അവുക്കോസിന്റെ രക്ഷാധികാരിയായിരുന്ന ഡോ.ജി.ബാലചന്ദ്രന്റെ ഓർമ്മക്കായിൽ വീൽ ചെയറും കൈമാറി. ചടങ്ങിൽ എസ്.ഡി. കോളേജ് റിട്ട.വൈസ്. പ്രിൻസിപ്പൽ പ്രൊഫ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദർശനൻ വീൽചെയർ കൈമാറി. വാർഡ് മെമ്പർ മായ, കാരുണ്യ പ്രവർത്തകൻ അജിത് കൃപ, മണിക്കുട്ടൻ അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL