
എരമല്ലൂർ: തുറവൂർ -അരൂർ ആകാശപാത നിർമ്മാണത്തിലെ അപാകതെക്കെതിരെ ജനകീയ കൂട്ടായ്മ അരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ജനകീയ മഹാസംഗമവും നടത്തി. ചന്തിരൂർ പഴയ പാലത്തിന് സമീപത്ത് നിന്ന് ജനകീയ കൂട്ടായ്മ രക്ഷാധികാരി ഫാദർ ജോസഫ് കരിതോത്ത് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പ്രകടനത്തിന് ചെയർമാൻ കെ.കെ. നവാസ്, ജനറൽ കൺവീനർ വി.കെ.ഗൗരീശൻ, ട്രഷറർ ബി.അൻഷാദ് , വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, സത്താർ, അൻസാർ, നിസാം, കെബീർ,ഇ സി. ബെന്നി, ഫാദർ ജോസഫ് കരിതോടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ചന്തിരൂർ ഗവ. സ്കൂളിന് തെക്കുവശംസമാപിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |