
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിന്റെ നേതൃത്വത്തിൽ , എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി "നിർഭയം" പരിശീലന പരിപാടി സംഘടിപ്പിച്ചു. പരീക്ഷയെ ഭയമില്ലാതെ സമീപിക്കുക എന്നതാണ് ലക്ഷ്യം. അദ്ധ്യാപകനായ പി.കെ ഷാജി വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. ശ്രീജിത്ത് സുകുമാരൻ പുല്ലംപാറ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അഡ്വ ലതീഷ് ബി .ചന്ദ്രൻ അദ്ധ്യക്ഷനായി. പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി വിമാനയാത്ര സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |