
മാന്നാർ: ബ്രഹ്മോദയം കളരി സംഘത്തിന്റെ നേതൃത്വത്തിൽ പെണ്ണുക്കര പെട്രോൾ പമ്പിന് സമീപം കളരിപ്പയറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചു. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആർ മുരളീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. മനോജ് പരുമല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സീമ ശ്രീകുമാർ, രദീപ് കെ.ആർ ഗുരുക്കൾ, സന്തോഷ് കുമാർ എം.ഡി, പ്രവീൺ മഞ്ചാടി എന്നിവർ പ്രസംഗിച്ചു. കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച കളരി അംഗങ്ങളായ രാജേഷ് പെണ്ണുക്കര, ആര്യദേവ് മാന്നാർ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |