
ആലപ്പുഴ : ഗവ.മുഹമ്മദൻസ് എൽ.പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും അരങ്ങു തകർക്കുന്ന ആധുനികതയിൽ ശാസ്ത്രാശയങ്ങളുടെ പ്രചാരകരായി മാറണണമെന്ന് ശാസ്ത്രാവബോധ ക്ലാസ് നയിച്ച ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ് പറഞ്ഞു. കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചു. പരിപാടികൾക്ക് പി.എ ലറ്റിഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, എച്ച്.ഷൈനി, കെ.എസ്.സുമയ്യ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |