SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

കാൻസർ പ്രതിരോധ ക്യാമ്പയിൻ, ജില്ലയിൽ സ്‌ക്രീനിങ്ങിന് വിധേയരായവർ 36,436

ആലപ്പുഴ: ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ സ്തനാർബുദത്തിന് 36,436 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരിൽ 881 പേരെ തുടർ പരിശോധനകൾക്കായി റഫർ ചെയ്തു. 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം പാപ്സ്മിയർ പരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ഗൈനക്കോളജിസ്റ്റുകളുടെ പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ലളിതമായ പരിശോധനകളിലൂടെ രോഗം നേരത്തെ തിരിച്ചറിയുന്നതിനും രോഗസാധ്യത തിരിച്ചറിയുന്നതിനും സാധിക്കും. ഫെബ്രുവരി 4ന് കാൻസർ ദിനത്തിലാണ് ക്യാമ്പയിന് തുടക്കമായത്.
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം. ആരോഗ്യവകുപ്പ് സംവിധാനങ്ങൾക്ക് പുറമെ സ്വകാര്യലാബുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നിവയും പരിപാടിയിൽ പങ്കാളികളാകുന്നുണ്ട്. 30 വയസു കഴിഞ്ഞ എല്ലാ സ്ത്രീകളുടെയും സ്‌ക്രീനിംഗ് കാമ്പയിൻ ഉറപ്പാക്കും.

മിതമായ നിരക്കിൽ പരിശോധന

 മാമോഗ്രാം, അൾട്രാ സൗണ്ട് സ്‌കാനിംഗ് പോലെയുള്ള പരിശോധനകൾ നടത്തുന്നതിന് മിതമായ നിരക്കിൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ സൗകര്യം

 ജില്ലാ കളക്ടറിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ നിരക്കിൽ പരിശോധനകൾ സാദ്ധ്യമാക്കുന്നത്

 സ്തനാർബുദ പ്രാഥമിക പരിശോധനക്ക് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
 സ്തനാർബുദ പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള മുഴ, തടിപ്പ്, മുലക്കണ്ണിൽ നിന്നുള്ള ദ്രാവകം എന്നിവ ശ്രദ്ധയിൽപെട്ടാൽ അവരെ മാമ്മോഗ്രാം പരിശോധനയ്ക്ക് വിധേയരാക്കി രോഗനിർണയം നടത്തും

ഗർഭാശയഗള കാൻസർ സംശയം തോന്നിയാൽ പ്രധാന ആശുപത്രികളിൽ കോൾപോസ്‌കോപ്പി പരിശോധനക്ക് വിധേയരാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL