ഹരിപ്പാട് : റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്റർ, അഹല്യ ഐ ഫൌണ്ടേഷൻ, എസ്.വി ആയുർവേദിക് മെഡിക്കൽ സെന്റർ കരുവാറ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ പരിശോധനയും ആയുർവേദ മെഡിക്കൽ ക്യാമ്പും കരുവാറ്റ 1742ാം നമ്പർ സൊസൈറ്റി ജംഗ്ഷനിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചക്ക് 1മണി വരെ നടക്കും. കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിൽ കുമാർ ഉദ്ഘാടനം ചെയ്യും. തിമിരം, മറ്റു നേത്ര രോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിശോധനയും സൗജന്യ ഷുഗർ, ബി.പി പരിശോധനയും ഉണ്ടാകും. എം.ആർ.ഐ, സി.ടി സ്കാനിംഗുകൾ 25 ശതമാനത്തിലധികം ചാർജിളവിൽ ചെയ്തു കൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |