SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

ആലപ്പുഴയിലെ ബോട്ടുജെട്ടി മാറ്റം സഞ്ചാരികൾക്ക് അനുഗ്രഹം

ആലപ്പുഴ: കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി മാതാ ജെട്ടിയിലേക്ക് ബോട്ട് ജെട്ടി താത്കാലികമായി മാറ്റിയത് വിനോദ സഞ്ചാരികൾക്ക് അനുഗ്രഹമായി. ഇതോടെ, കുറഞ്ഞ ചെലവിൽ കായൽ യാത്രകൾക്ക് യാത്രാബോട്ടുകളെയും സീ കുട്ടനാട് ടൂറിസ്റ്ര് ബോട്ടുകളെയും വിദേശികൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾ ആശ്രയിച്ചുതുടങ്ങി.

കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി എ.എസ് കനാലിലെ ശിക്കാരവള്ളങ്ങൾ പുന്നമട ഭാഗത്തേക്ക് മാറ്റിയതോടെയാണ് വിനോദ സഞ്ചാരികൾക്ക് സർക്കാർ വക ബോട്ടുകളോട് കമ്പമേറിയത്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് വിളിപ്പാടകലെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യം ആഭ്യന്തര, വിദേശ സഞ്ചാരികൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെ ബോട്ടുകളുടെ വരുമാനവും വർദ്ധിച്ചിട്ടുണ്ട്. ആലപ്പുഴയുടെ പൈതൃകങ്ങളിലൊന്നായിരുന്ന ഔട്ട് പോസ്റ്റിന് സമീപത്തെ ബോട്ട് ജെട്ടി നവീകരണത്തിന്റെ ഭാഗമായി മാതായിലേക്ക് മാറ്റിയത് രണ്ടാഴ്ച മുമ്പാണ്.

കുറഞ്ഞചെലവ്,​ സൗകര്യപ്രദം

1.പുന്നമട, വേമ്പനാട്, മുഹമ്മ, പാതിരമണൽ, റാണിചിത്തിര, മാർത്താണ്‌ഡം, ആർ. ബ്ളോക്ക്, കാവാലം, നെടുമുടി, ചങ്ങനാശേരി, കുമരകം എന്നിവിടങ്ങളിലേക്കാണ് വിനോദ സഞ്ചാരികൾ ഏറ്റവുമധികം യാത്രചെയ്യുന്നത്

2.സീ കുട്ടനാട് പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട്, സീ കുട്ടനാട് ടൂറിസ്റ്റ് ഒൺലി ബോട്ട്, വേഗ 2 ബോട്ടുകളിലും നല്ല തിരക്കാണ്. 29 രൂപയാണ് കോട്ടയം വരെ യാത്രാ ബോട്ടിലെ നിരക്ക്

3.സർക്കാർ വക നോൺ എ.സി ബോട്ടുകളിലെ അഞ്ച് മണിക്കൂർ വിനോദ യാത്രയ്ക്ക് ഒരാൾക്ക് 400 രൂപയും എ.സി ബോട്ടിൽ 600 രൂപയുമാണ് നിരക്ക്. 100 രൂപയ്ക്ക് കുടുംബ ശ്രീ വക ഭക്ഷണവും ലഭിക്കും

4. മാതാജെട്ടിയിലേക്ക് ബോട്ട് ജെട്ടി മാറ്റിയതോടെ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യമില്ലാത്തതും ബോട്ടിൽ കയറാനും ഇറങ്ങാനുമുള്ള അസൗകര്യവും പരാതിക്ക് ഇടയാക്കിയിരുന്നു. എന്നാൽ,​ ബഞ്ചുകളും താത്‌കാലിക പടവുകളും സ്ഥാപിച്ച് കഴിഞ്ഞ ദിവസം പ്രശ്നം പരിഹരിച്ചു

ജലഗതാഗത

വകുപ്പിൽ

തടി ബോട്ടുകൾ: 11

സ്റ്റീൽ ബോട്ടുകൾ: 17

ആകെ: 28

മാതാജെട്ടിയിലേക്ക് ബോട്ടുജെട്ടി മാറുകയും ശിക്കാരകളുൾപ്പെടെ പുന്നമട ഭാഗത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ യാത്രാ ബോട്ടുകളിൽ ഉൾപ്പടെ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടുണ്ട്. ഇത് വരുമാന വർദ്ധനയ്ക്കും സഹായകരമാണ്

-സ്റ്റേഷൻ മാസ്റ്റർ, ജലഗതാഗത വകുപ്പ് , ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL