ആലപ്പുഴ: ജില്ലയിലെ പഞ്ചായത്തുതല പ്രകൃതി വിഭവ ഡാറ്റാ ബാങ്ക് പുറത്തിറക്കി സംസ്ഥാന ഭൂവിനിയോഗ ബോർഡ്. 'സ്ഥലപരവിവര ലഭ്യതയും പ്രാദേശിക ആസൂത്രണവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച
സെമിനാർ വേദിയിൽ ജില്ലാകളക്ടർ അലക്‌സ് വർഗീസ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ജിൻസി ജോളിക്ക് നൽകി ഡാറ്റാ ബാങ്ക് പ്രകാശനം ചെയ്തു. സെമിനാർ ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ ബോർഡ് സ്‌പെഷലിസ്റ്റ് ഡോ.പി.അരുൺ ജിത്ത്, ആലപ്പുഴ ജില്ല അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ റോബിൻ തോമസ് തുടങ്ങിയവർ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി.നായർ, എബി മാത്യു, ഷീബ സതീഷ്, ഭൂവിനിയോഗ ബോർഡ് കമ്മീഷണർ യാസ്മിൻ എൽ.റഷീദ്, ജോയിന്റ് ഡയറക്ടർ ടീന ഭാസ്‌കർ, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.അലക്‌സ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി.നിത്യ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
ഡാറ്റാ ബാങ്ക്
ഭൂവിനിയോഗം, നീർത്തടങ്ങൾ, പൊതുവിവരങ്ങൾ, ജനസംഖ്യ, ഭൂവിജ്ഞാനീയം, ഉന്നതി, ചരിവ്, ജിയോമോർഫോളജി, മണ്ണിനങ്ങൾ എന്നിവയെ അറിയാം
ചെറുകിട വ്യവസായങ്ങൾ, കാർഷിക വിപണന പശ്ചാത്തലം, കാവുകൾ, ജലസ്രോതസുകൾ,ആസ്തികൾ, ഗതാഗതം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരം
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനും പ്രകൃതിവിഭവങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ അറിയാനും സഹായകരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |