
ആലപ്പുഴ: നഗരസഭയുടെ പരിധിയിൽ വരുന്ന കൊറ്റംകുളങ്ങര കരളകം പാടശേഖരത്ത് അടിയന്തരമായി കൃഷിയിറക്കണമെന്ന് വാർഡ് കൗൺസിലർ മനു ഉപേന്ദ്രൻ ആവശ്യപെട്ടു. കൃഷി ചെയ്യാനെന്ന വ്യാജേന ചിലർ കാലങ്ങളായി ഇവിടം പാട്ടത്തിനെടുക്കുകയും കൃഷി ചെയ്യാതെ സബ്സിഡി കൈപ്പറ്റുകയുംകൃത്യമായി പാട്ടം നൽകാതിരിക്കുകയുമാണ് ചെയ്യുന്നത്. പാടശേഖരത്തിന്റെ ഭൂരിഭാഗവും ചില ഭൂമാഫിയകളുടെ കയ്യിലാണ്. ഭൂരിഭാഗവും റിസോർട്ട് മാഫിയകൾ നികത്തികഴിഞ്ഞു. കൃഷിയില്ലാതെ കാടുപിടിച്ചുകിടക്കുന്നതിനാൽ പാമ്പുകളുടെ ശല്യവും ഏറെയാണ്. പാടശേഖര സമിതി അടിയന്തിരമായി വിളിച്ചുകൂട്ടി കൃഷിയിറക്കാൻ കൃഷി ഭവനും നഗരസഭയും നടപടി സ്വീകരിക്കണമെന്നും
ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |