
കായംകുളം : കരുനാഗപ്പള്ളിയിൽ ഗുണ്ടകൾ ഒത്തുചേർന്ന് വടിവാൾകൊണ്ട് കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ കായംകുളത്തുനിന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ പത്തോളം പേർ പങ്കെടുത്തതായി പൊലീസിന് സൂചന ലഭിച്ചു.
ദേവികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള ഒരു ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്.
കഴിഞ്ഞദിവസം ഇവരെ അന്വേഷിച്ച് കരുനാഗപ്പള്ളി പൊലീസ് എത്തിയിരുന്നു. ഈ ബ്രാഞ്ച് സെക്രട്ടറി നാളുകൾക്ക് മുമ്പ് പരസ്യമായി വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.
മുപ്പതോളം പേരടങ്ങുന്ന സംഘമാണ് കരുനാഗപ്പള്ളിയിലെ പുതിയകാവിന് സമീപത്തെ ബാർഹോട്ടൽ കേന്ദ്രീകരിച്ച് പിറന്നാൾ ആഘോഷം നടത്തി വടിവാൾകൊണ്ട് കേക്ക് മുറിച്ചത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷമാണ് നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |