
അമ്പലപ്പുഴ: ആശാവർക്കർമാരെ ഭീഷണിപ്പെടുത്താൻ സർക്കാർ ഇറക്കിയ സർക്കുലർ അമ്പലപ്പുഴ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കത്തിച്ച് പ്രതിഷേധിച്ചു. സമരം മണ്ഡപ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ദിൽജിത്ത് അദ്ധ്യക്ഷനായി. എം.എച്ച്.വിജയൻ, എ.ആർ.കണ്ണൻ,എം.വി.രഘു, ശ്രീകുമാർ ആമയിട,എം.സോമൻ പിള്ള, എം.എ.ഷഫീഖ്, ഇ.റിയാസ്, എൽ.സുലേഖ,ആർ.ദിവ്യ,ഗിരീഷ് വിശ്വംഭരൻ,കെ.ദാസപ്പൻ, ശശികുമാർ ശ്രീശൈലം, സബീന, അശ്വതി, വി.ഉത്തമൻ, സഹദ്,എൻ.വിശ്വനാഥൻ,ഷിഹാബ്,അംഷാദ്,സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |