
ആലപ്പുഴ: ആശാ വർക്കർമാരുടെ സമരം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരത്തെ സർക്കാർ നേരിടുന്ന രീതി അപലപനീയമാണെന്നും ശത്രു രാജ്യത്തിലെ സൈന്യത്തോടെന്നപോലെയാണ് നേരിടുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ.ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് രവി പാലത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ, കസ്തൂർബാ സാംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |