
ആലപ്പുഴ : അപ്രതീക്ഷിതമായി പെയ്ത വേനൽമഴ പുഞ്ചകൃഷിയിറക്കിയ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അപ്പർ കുട്ടനാടിന്റെ ചില ഭാഗങ്ങളിലാണ് കഴിഞ്ഞദിവസം മഴ പെയ്തത്. 28,982ഹെക്ടറിൽ ഇത്തവണ പുഞ്ചകൃഷിയിറക്കിയതിൽ 1350 ഹെക്ടറിലെ വിളവെടുപ്പ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. ബാക്കിയിടങ്ങളിൽ വിളവെടുപ്പ് നടക്കാനിരിക്കെയാണ് വേനൽമഴയുടെ വരവ്.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് ഇനിയും സംഭരിക്കേണ്ടതുണ്ട്. കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും വിളവെടുപ്പ് പ്രതിസന്ധിയിലാക്കി. അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും കർഷകരെ ഭീതിയിലാക്കി.
നൂറുമേനി വിളവ് പ്രതീക്ഷിക്കുന്ന നെൽച്ചെടികൾ നിലംപൊത്തിയാൽ കർഷകർക്ക് സാമ്പത്തികബാദ്ധ്യതയ്ക്ക് ഇടവരുത്തും. മഴ ശക്തമാകുമ്പോൾ നെല്ലിലെ ഈർപ്പം, കറവൽ എന്നിവയുടെ പേരിൽ മില്ലുകാരും കർഷകരും തമ്മിൽ തർക്കം ഉടലെടുക്കും. ഇത് നെല്ല് സംഭരണത്തെയും ബാധിക്കും. ഇത്തവണ കൊയ്ത്ത് യന്ത്രവാടക വർദ്ധിപ്പിച്ചതും കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി.
ഇത്തവണ കൊയ്ത്ത് നീളും
കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ പല ഘട്ടങ്ങളിലായിട്ടാണ് വിളവിറക്കിയത്
ഇങ്ങനെ വിളവിറക്കിയത് പുഞ്ചക്കൊയ്ത്ത് നീണ്ടുപോകുന്നതിന് ഇടയാക്കും
വേനൽമഴ ആദ്യം വിതച്ചവർക്ക് വിനയാകുമ്പോൾ വൈകി വിള ഇറക്കിയവർക്ക് ഗുണകരമാകും
70മുതൽ 90ദിവസം പ്രായമായതും പൂർണവിളവെത്തിയതുമായ നെൽച്ചെടികൾക്ക് മഴ ഭീഷണിയാണ്
ചൊട്ട പൊട്ടി പൂവായ ചെടികൾക്ക് മഴ അനുഭവപ്പെട്ടാൽ വിളവ് കുറയും
പരാഗണത്തിനുള്ള അവസരമില്ലാതെ പൂവ് കൊഴിഞ്ഞ് കതിർ പതിരായി മാറും. ഇത് വിളവിനെ ബാധിക്കും
വിളവെടുപ്പ് പൂർത്തിയായത്
കൃഷിയിറക്കിയത് : 28,982 ഹെക്ടറിൽ
ഇതുവരെ വിളവെടുത്തത്: 1350ഹെക്ടർ
സംഭരിച്ച നെല്ല്: 508.96 മെട്രിക് ടൺ
കനത്ത ചൂടിൽ തൂക്കം കുറഞ്ഞത് ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ലിന്റെ കുറവ് ഉത്പാദനത്തിൽ ഉണ്ടാക്കും. 70 ദിവസത്തിന് താഴെ പ്രായമായ നെൽചെടികൾക്ക് മഴഗുണകും.
- കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |