
ആലപ്പുഴ: ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 21,144 വിദ്യാർത്ഥികൾ. 11,016 ആൺകുട്ടികളും 10,128 പെൺകുട്ടികളും ഭിന്നശേഷി വിഭാഗത്തിൽനിന്ന് 632 കുട്ടികളും പരീക്ഷയെഴുതും. 54പേർ സഹായിയെ ആവശ്യപ്പെട്ടിട്ടുണ്ട്.ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 6671 പേർ. കുറവ് കുട്ടനാട്ടിലും. 1926 പേർ.
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ 6287ഉം ചേർത്തലയിൽ 6280വിദ്യാർഥികളും പരീക്ഷയെഴുതും. ചീഫ്, ഡെപ്യൂട്ടി ചീഫ് ഇൻവിജിലേറ്റർ നിയമനവും പൂർത്തിയായി. ചോദ്യപേപ്പറുകൾ പരീക്ഷാദിവസങ്ങളിൽ അതത് കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തി. മോണിറ്ററിംഗിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് തലത്തിലും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്‌ടർ തലത്തിലും പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചു. മാർച്ച് 26ന് പരീക്ഷ അവസാനിക്കും.
ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഡ്യൂട്ടി കലഹം
ഹയർസെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് എൽ.പി , യു.പി അദ്ധ്യാപകരെ നിയമിച്ചതിൽ അദ്ധ്യാപകർക്കിടയിൽ പ്രതിഷേധം. ഹയർ സെക്കൻഡറി അദ്ധ്യാപകരെ നിയമിക്കേണ്ടതിന് പകരം അവരെ ഒഴിവാക്കി പ്രൈമറി അദ്ധ്യാപകരെ നിയമിച്ചതിനെതിരെ കെ.പി.എസ്ടി.എ ആലപ്പി റവന്യൂ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഹയർസെക്കൻഡറി അദ്ധ്യാപകർ ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ മാത്രം പ്രൈമറി അദ്ധ്യാപകരെ ഉപയോഗിക്കുക എന്ന ഉത്തരവിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഹയർ സെക്കൻഡറി അദ്ധ്യാപകർ മനപ്പൂർവ്വം മാറിനിൽക്കുകയും പകരം പ്രൈമറി അദ്ധ്യാപകരെ യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ വളരെ ദൂരസ്ഥലങ്ങളിലേക്ക് പോലും നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരിക്കുകയാണെന്നുമാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |