SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

സദ്‌സേവന പുരസ്‌കാരം

photo

ആലപ്പുഴ: ജില്ലയിലെ മികച്ച സ്വകാര്യബസ് ഡ്രൈവറെയും കണ്ടക്ടറെയും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സദ്‌സേവന പുരസ്‌കാരം നൽകി ആദരിച്ചു. ആലപ്പുഴ-റെയിൽവേ സ്റ്റേഷൻ റൂട്ടിൽ സർവീസ് നടത്തുന്ന ഫിർദൗസ് ബസിലെ ഡ്രൈവർ എ.ഷാജിമോൻ, ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന കണ്ടനാടൻ ബസിലെ കണ്ടക്ടർ പി.എസ്.സോമനാഥൻ എന്നിവർക്കാണ് പുരസ്‌കാരം നൽകിയത്. ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു ഇരുവരെയും സേവന പുരസ്‌കാരമായി മെഡൽ നൽകി ആദരിച്ചു. ബസ് ഉടമ സംഘടനകളുടെ ഭാരവാഹികൾ ബസ് തൊഴിലാളി സംഘടനാ ഭാരവാഹികൾ ആർ.ടി.ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL