SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

കർഷക തൊഴിലാളി മാർച്ച്

photo

ആലപ്പുഴ: നെൽവയൽ നീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കുക, അനധികൃത തരം മാറ്റങ്ങൾ റദ്ദ്ചെയ്യുക, അനധികൃതമായി നികത്തിയ സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്‌.കെ.ടി.യുവിന്റെ നേതൃത്വത്തിൽ കർഷക തൊഴിലാളികൾ താലൂക്ക് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കാർത്തികപ്പളളിയിൽ കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. വി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എൻ.സോമൻ, രുക്മിണി രാജു, ആർ.ഗോപി, പി.എം.ചന്ദ്രൻ, എസ്.കൃഷ്ണൻ കുട്ടി, സരസ്വതി, എം.തങ്കച്ചൻ എന്നിവർ സംസാരിച്ചു. ചേർത്തലയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL