
മുഹമ്മ: മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ.എൽ.പി സ്കുൾ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. മിനിമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.ടി. റെജി കബ് ആൻഡക ബുൾബുൾ നേതാക്കളെ ആദരിച്ചു. പി.എ. നസീമ എൻഡോവ്മെൻ്റ് വിതരണം നടത്തി. എൽ എസ് എസ് വിജയികളെ വിനോമ്മ രാജു ആദരിച്ചു. സി.ഡി. വിശ്വനാഥൻ , ഷെജിമോൾ സജീവ് ,ഇ. ടി. രമണൻ, ആർ.സജികുമാർ ,ഷൈലജാ ചന്ദ്രൻ ,എൻ.ആർ. മോഹിത് ,സുധീർ രാഘവൻ , സുകുമാരിയമ്മ ,വി.മണി, പി.എസ്. ജ്യോതികല, എൻ.ഷിജു ,പി .വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |