
ബുധനൂർ: കോൺഗ്രസ് ബുധനൂർ മണ്ഡലം 13-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മൈക്രോ ലാബിന്റെ സഹകരണത്തോടെ തയ്യൂർ വാർഡ് കമ്മിറ്റി ഓഫീസിൽ സൗജന്യ രക്തപരിശോധന ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ശശീധരൻ കണിയിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജു കെ.ദാനിയേൽ, കെ.സി. അശോകൻ, പ്രവീൺ പ്രഭ, രമണമ്മ, ഷെറിൻ ടീച്ചർ, ലേഖ മോഹനൻ, രാജൻ പുത്തൻവീട്ടിൽ, രാജു നെടിയത്ത് തുടങ്ങിയവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |