SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

സ്വാഗതസംഘം രുപീകരിച്ചു

bvcnvc

ചേർത്തല : എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല സമ്മേളനവും ജനറൽ സെക്രട്ടറിക്ക് വരവേൽപ്പും വിജയിപ്പിക്കുന്നതിനായി തൈക്കൽ 519ാം നമ്പർ ശാഖയിൽ സ്വാഗത സംഘം രുപികരിച്ചു. പ്രസിഡന്റ്‌ എം.പി.നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്തു. ഡി.ശശികുമാർ, ജിഷ ആംസ്ട്രോങ്ങ്, അമ്പിളി അപ്പുജി , ടി.എം. ഷിജിമോൻ എന്നിവർ വിശദീകരണം നടത്തി. കുടുംബ യൂണിറ്റ് സ്വാഗത സംഘം രുപീകരണം, കലാ കായിക മത്സരങ്ങൾ, 50 വർഷം പിന്നിട്ട ദമ്പതികൾക്ക് ആദരം തുടങ്ങിയവ നടത്താനിം തീരുമാനിച്ചു. സെക്രട്ടറി കെ.ജി.ശശിധരൻ സ്വാഗതവും പി.എസ്.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL