SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

ബ്രാഹ്മണസഭ അമ്പലപ്പുഴ ഉപസഭ യോഗം

ambala

അമ്പലപ്പുഴ: കേരള ബ്രാഹ്മണസഭ അമ്പലപ്പുഴ ഉപസഭ യോഗം ആലപ്പുഴ ബ്രാഹ്മണ സമൂഹമഠം പ്രസിഡന്റ് എ. വെങ്കിട്ടരാമയ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി. കൃഷ്ണമൂർത്തി അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബ്രാഹ്മണ സമൂഹമഠം പ്രസിഡന്റ് എസ്. കൃഷ്ണമൂർത്തി , വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പാർവ്വതി അമ്മാൾ , വി. കസ്തൂരി രംഗൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. നാരായണ അയ്യർ ( പ്രസിഡന്റ്) എച്ച് .രാജു (വൈസ് പ്രസിഡന്റ്) വി. കസ്തൂരി രംഗൻ (സെക്രട്ടറി), ജി. ഹരിഹരൻ (ഖജാൻജി) എന്നിവരേയും വനിതാ വിഭാഗത്തിൽ ഗീതാ കസ്തൂരി (പ്രസിഡന്റ്) തിലകം മണി ( വൈസ് പ്രസിഡന്റ്) പാർവ്വതി സുരേഷ് (സെക്രട്ടറി) ,രമ്യ ഹരിശങ്കർ (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL