SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

ഗർഡറുകൾ പതിച്ചത് ഒരുമിച്ച്

ആലപ്പുഴ : ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന സമാന്തര ബൈപാസിന്റെ നാല് ഗർഡറുകൾ തകർന്ന് താഴേക്ക് പതിച്ചത് ഒരുമിച്ചാണെന്ന് സമീപത്തെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ആദ്യം ഒരു ഗർഡർ നിലം പതിച്ചെന്നും തൊട്ടുപിന്നാലെ മൂന്നെണ്ണം തകർന്നുവീണെന്നുമായിരുന്നു സ്ഥലം സന്ദർശിച്ച ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

എന്നാൽ നാല് ഗർഡറുകളും ഒരേസമയം ഉഗ്രശബ്ദത്തിൽ പതിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. അപകടം നടക്കുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഗർഡറുകൾ ഇടിഞ്ഞുവീണ ഭാഗത്തിന് സമീപത്ത് കൂടെ ഒരാൾ വേഗത്തിൽ ഓടിമറയുന്നതും ദൃശ്യത്തിൽ കാണാം. ഗർഡറുകൾ തകരുന്ന ശബ്ദം കേട്ട് പ്രാണരക്ഷാർത്ഥം ഓടിയ ആളായിരിക്കും ഇതെന്നാണ് കരുതുന്നത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൻതോതിൽ പൊടിപടലം നിറഞ്ഞതിനാൽ രക്ഷപ്പെട്ട വ്യക്തിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഞായറാഴ്ചയായിരുന്നു അപകടമെങ്കിൽ നാട് വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. ഗർഡറുകൾക്ക് കീഴിൽ തണൽ തേടി പ്രദേശവാസികൾ വന്നിരിക്കുന്ന പതിവുമുണ്ട്. രണ്ട് ദിവസത്തെ അവധിക്ക് ശേഷമുള്ള പ്രവൃത്തി ദിനമായതിനാലും, പതിനൊന്ന് മണിയോടെ ചൂട് കൂടുന്ന സമയമായതിനാലും പ്രദേശത്ത് ആളുകളും വാഹനങ്ങളും കുറവായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL