
അരൂർ : കോൺഗ്രസ് എഴുപുന്ന ഈസ്റ്റ് മണ്ഡലം 10-ാം വാർഡിലെ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അരുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് മുഖ്യപ്രഭാഷണം നടത്തി. ദിവാകരൻ കല്ലുങ്കൽ, എൻ.കെ.രാജീവൻ, പി. എക്സ്.തങ്കച്ചൻ, എൻ.പി.തമ്പി, സി.ജി. ജോഷി, കെ.എസ് വേലായുധൻ,കെ.എസ്. സുരേന്ദ്രനാഥൻ നായർ, പ്രീതി ഷിബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |