
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇൻറ്റർവെൻഷൻ സെന്റർ ( ആർ. ഇ.ഐ.സി) ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക കേൾവി ദിനാചരണം ആർ.ഇ.ഐ.സി യുടെ നോഡൽ ഓഫീസറും പിഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായർ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കളിലെ കേൾവി പരിശോധനയുടെ പ്രാധാന്യം, കേൾവിക്കുറവിന്റെ കാരണങ്ങൾ, ചികിത്സാരീതികൾ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ആർ. ഇ.ഐ.സി ആൻഡ് ഓട്ടിസം സെന്ററിന്റെ ഓഡിയോലോജിസറ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ് അനുമോൾ വി.എസ് ക്ളാസെടുത്തു. ലിനി ഗ്രിഗറി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |