SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

ഗർഡറുകൾ തകർന്ന സംഭവം: വിജിലൻസിന് പരാതി നൽകി

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപാസിന് സമാന്തരമായി നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നാല് കോൺക്രീറ്റ് ഗർഡറുകൾ തകർന്ന് വീണ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പൊതുപ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് തീക്കാടൻ പരാതി നൽകി. രണ്ട് മാസം മുമ്പ് സ്ഥാപിച്ച ഗർഡറുകൾ 3ന് രാവിലെ 10.30നാണ് തകർന്നു വീണത്. നിർമ്മാണത്തിലെ അഴിമതിയാണ് ഗർഡറുകൾ തകർന്നു വീഴാൻ കാരണമെന്ന് പരാതിയിൽ ആരോപിച്ചു. ഹരിയാന ആസ്ഥാനമായ കരാർ കമ്പനിയ്ക്കും ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്കും എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL