
ചേർത്തല : ചൂടിന്റെ കാഠിന്യം കൂടിയതോടെ കഞ്ഞിക്കുഴിയിലെ അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം പഴവർഗങ്ങളും പച്ചക്കറികളും നൽകുന്ന പദ്ധതിക്ക് തുടക്കമായി. അങ്കണവാടിയിൽ സ്ഥാപിച്ചിട്ടുള്ള അക്ഷയപാത്രം വഴിയാണ് പഴവും പച്ചക്കറികളും രക്ഷകർത്താക്കളിൽ നിന്നും സമീപവാസികളിൽ നിന്നും ശേഖരിക്കുന്നത്. ഇത് വൃത്തിയായി അരിഞ്ഞ് അങ്കണവാടിയിലെ പ്രവർത്തകർ കുഞ്ഞുങ്ങൾക്ക് നൽകും.
ജലാംശം കൂടുതലുള്ള പഴവർഗങ്ങളും പച്ചക്കറികളുമാണ് ശേഖരിക്കുന്നത്.കുഞ്ഞുങ്ങൾ കൂട്ടമായി കഴിക്കുമ്പോൾ എല്ലാത്തരം പഴവർഗങ്ങളും പച്ചക്കറികളും കഴിക്കാൻ കഴിയുന്നുവെന്നുള്ളതാണ് പദ്ധതിയുടെ നേട്ടം.
പഞ്ചായത്തിലെ മുപ്പത് അങ്കണവാടികളിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്..പതിനാറാം വാർഡിലെ മുപ്പത്തിയൊൻപതാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജ്യോതിമോൾ, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ,അസി.സെക്രട്ടറി പി.രാജീവ്,സുധീഷ്,അനിലാ ശശിധരൻ,ബിന്ദു ഉദയൻ,സി.സത്യൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |